Quantcast

മുനമ്പം വിഷയം നിലക്കൽ മാതൃകയിൽ പരിഹരിക്കണം: തൊടിയൂർ മുഹമ്മദ്‌ കുഞ്ഞ് മൗലവി

വഖഫ് നിയമ ഭേദഗതി നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും മുഹമ്മദ്‌ കുഞ്ഞ് മൗലവി ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    7 Feb 2025 7:20 PM IST

മുനമ്പം വിഷയം നിലക്കൽ മാതൃകയിൽ പരിഹരിക്കണം: തൊടിയൂർ മുഹമ്മദ്‌ കുഞ്ഞ് മൗലവി
X

കൊച്ചി: മുനമ്പം വിഷയം നിലക്കൽ മാതൃകയിൽ പരിഹരിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്‌ കുഞ്ഞ് മൗലവി അഭിപ്രായപ്പെട്ടു. വഖഫ് നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നും മുനമ്പത്തെ 404.76 ഏക്കർ വഖ്ഫ് ഭൂമി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വഖ്ഫ് സംരക്ഷണ സമിതി എറണാകുളത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വഖഫ് ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധവും മതസ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണ്. വഖഫ് നിയമ ഭേദഗതി നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വഖഫ് സംരക്ഷണ സമിതി ചെയർമാൻ ഷെരീഫ് പുത്തൻപുരയുടെ അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി വി.എച്ച് മുഹമ്മദ്‌ മൗലവി, വഖഫ് സംരക്ഷണ സമിതി രക്ഷാധികാരി എം.ബി അബ്ദുൽ ഖാദർ മൗലവി, അബ്ദുൽ ഷുക്കൂർ അൽ-ഖാസിമി, ഐ.ബി ഉസ്മാൻ ഫൈസി, വി.എച്ച് അലിയാർ ഖാസിമി, എം. എം ബാവ മൗലവി, അബ്ദുൽ ജബ്ബാർ സഖാഫി, കാസിം ഇരിക്കൂർ, പി.എ.പ്രേം ബാബു, ബഷീർ വഹബി അടിമാലി, തൗഫീഖ് മൗലവി മൂവാറ്റുപുഴ, അർഷദ് ബദരി, വി.എം സുലൈമാൻ മൗലവി, ഹുസൈൻ ബദരി, എ.എസ് അബ്ദുൽ രസാഖ് (മെക്ക) വി.എം അലിയാർ (പിഡിപി), അബ്ദുൽ അസീസ് (നാഷണൽ ലീഗ്) അജ്മൽ കെ മുജീബ് (എസ്ഡിപിഐ), റഷീദ് കാരന്തൂർ തുടങ്ങിയ മത പണ്ഡിതന്മാരും, വിവിധ സംഘടനാ നേതാക്കളും സംസാരിച്ചു.

TAGS :

Next Story