Quantcast

ഇ.ഡിയെ പേടിയില്ല, പത്തനംതിട്ടയിൽ കോൺഗ്രസിന്റെ അടിത്തറയിളകി - തോമസ് ഐസക്

‘അനിൽ ആന്റണി വന്നതോടെ ബി.ജെ.പിക്ക് കിട്ടുന്ന വോട്ട് ശതമാനത്തിൽ വലിയ കുറവുണ്ടാകും’

MediaOne Logo

Web Desk

  • Published:

    28 March 2024 5:12 AM GMT

ഇ.ഡിയെ പേടിയില്ല, പത്തനംതിട്ടയിൽ കോൺഗ്രസിന്റെ അടിത്തറയിളകി - തോമസ് ഐസക്
X

ഇ.ഡിയെ പേടിക്കുന്നില്ലെന്ന് പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.ടി.എം തോമസ് ഐസക്. ഇ.ഡി നടപടിയെ യു.ഡി.എഫ് വലിയ വിഷയമാക്കുമ്പോൾ ബി.​ജെ.പി ഇ.ഡി എന്നെ പിടിക്കുമെന്നാണ് പറയുന്നത്. എന്തായാലും എനിക്ക് ഇ.ഡിയെ ​പേടിയില്ല. ഇ.ഡിയുടെ നടപടികൾ നമ്മുക്ക് ഒരു അവസരം തരുകയാ​ണ്. കിഫ്ബിയുടെ നേട്ടങ്ങളെ കുറിച്ച് ജനങ്ങളോട് പറയാനുള്ള അവസരമാണ് ഇതിലൂടെ ഇ.ഡി തരുന്നത്. ആപത്ത് അവസരമാക്കുന്നുവെന്ന് പറയാറില്ലെ. അത് തന്നെയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇ.ഡി ഇനിയും സമൻസ് അയക്ക​ണമെന്നാണ് എന്റെ അഭ്യർത്ഥന. മീഡിയവൺ ‘ദേശീയപാത’യിൽ ​പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പത്തനംതിട്ട മണ്ഡലത്തിൽ യു.ഡി.എഫിന്റെ അടിത്തറ ഇളകിത്തുടങ്ങി. യു.ഡി.എഫ് ചിന്താഗതിയുള്ള മണ്ഡലമായിരുന്നു ഇത്. എന്നാൽ ഇവിടുത്തെ 20 ശതമാനം ആളുകൾ പക്ഷം പിടിക്കാതെ നിക്ഷപക്ഷമായ നിലപാടുകൾ സ്വീകരിക്കുന്നവരാണ്. അവർക്ക് എൽ.ഡി.എഫ്, യു.ഡി.എഫ് എന്നൊന്നില്ല. അവരുമായാണ് ഇപ്പോൾ ഞാൻ സംസാരിച്ചുകൊണ്ടിരിക്കുന്നത്. അവർ നമ്മളെ കേൾക്കാനും തയാറാണ്.

സഭകൾക്ക് സ്വാധീനമുള്ള മണ്ഡലമാണിത്.പണ്ടത്തെ ​പോലെ സഭയും കമ്യൂണിസവും രണ്ട് ധ്രുവങ്ങളിൽ നിന്ന് സംസാരിക്കുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. അതൊക്കെ മാറിക്കഴിഞ്ഞിരിക്കുന്നു. അർത്ഥവത്തായ സംവാദമടക്കം എല്ലാം സാധ്യമാണിപ്പോൾ. അത് നിയമസഭയിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും തെളിഞ്ഞിട്ടുള്ള കാര്യമാണെന്നും ​അദ്ദേഹ പറഞ്ഞു.

അനിൽ ആന്റണി വന്നതോടെ ബി.ജെ.പിക്ക് കിട്ടുന്ന വോട്ട് ശതമാനത്തിൽ വലിയ കുറവുണ്ടാകും. കഴിഞ്ഞ പ്രാവശ്യം എൻ.ഡി.എ മുന്നണിക്ക് 29.6 ശതമാനം വോട്ടാണ് ലഭിച്ചത്, ഇക്കുറി 12 ശതമാനത്തിൽ നിന്നും താഴേക്ക് പോകുമെന്നും ഐസക് പറഞ്ഞു.

TAGS :

Next Story