Quantcast

തോമസ് കെ. തോമസ് എൻസിപി സംസ്ഥാന അധ്യക്ഷൻ

പി.കെ രാജന്‍ മാസ്റ്റര്‍, പി.എം സുരേഷ് ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍

MediaOne Logo

Web Desk

  • Published:

    28 Feb 2025 6:15 PM IST

തോമസ് കെ. തോമസ് എൻസിപി സംസ്ഥാന അധ്യക്ഷൻ
X

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷനായി തോമസ് കെ. തോമസിനെ തെരഞ്ഞെടുത്തു. പി.കെ രാജന്‍ മാസ്റ്റര്‍, പി.എം സുരേഷ് ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം ദേശീയ നേതൃത്വം അംഗീകരിച്ചു.

സംസ്ഥാന എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ഉദ്ദേശത്തോടെ നേതാക്കളെ ശരദ് പവാര്‍ മുംബൈയിലേക്ക് ക്ഷണിച്ചിരുന്നു. ഈ യോഗത്തിലാണ് അധ്യക്ഷ പദവി സംബന്ധിച്ച് തീരുമാനമായത്.

എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തോമസ് കെ. തോമസ് എംഎല്‍എയുടെ പേര് നേരത്തെ തന്നെ മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു. പി.സി ചാക്കോ രാജിവെച്ചതോടെയാണ് തോമസ് കെ. തോമസിനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്.

TAGS :

Next Story