Quantcast

'ഒഴിവാക്കേണ്ടവരെ ഒഴിവാക്കും'; പ്രിയ വർഗീസിന്റെ നിയമനവിവാദത്തിൽ കണ്ണൂർ സർവകലാശാല വി.സി

പ്രിയ വർഗീസിന്റെ നിയമന നടപടിക്രമങ്ങൾ അദ്ദേഹം വിശദീകരിച്ചു

MediaOne Logo

Web Desk

  • Updated:

    2022-11-18 07:52:53.0

Published:

18 Nov 2022 5:39 AM GMT

ഒഴിവാക്കേണ്ടവരെ ഒഴിവാക്കും; പ്രിയ വർഗീസിന്റെ നിയമനവിവാദത്തിൽ കണ്ണൂർ സർവകലാശാല വി.സി
X

കണ്ണൂർ: പ്രിയ വർഗീസിന്റെ വിവാദ നിയമനത്തിൽ ഹൈക്കോടതി വിധി അനുസരിച്ച് മുന്നോട്ട് പോകുമെന്ന് കണ്ണൂർ സർവകലാശാല വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ. പ്രിയ വർഗീസിന്റെ നിയമന നടപടിക്രമങ്ങൾ അദ്ദേഹം വിശദീകരിച്ചു.

നിയമനവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുകയും, യുജിസിയോട് വിവരം തേടുകയും ചെയ്തിട്ടുണ്ട്. രണ്ട് തവണ നിയമോപദേശം തേടിയത്. യുജിസിക്ക് കത്തയച്ചെങ്കിലും മറുപടി കിട്ടിയില്ല. എജിയുടെ നിയമോപദേശത്തിന് ശേഷം റാങ്ക് ലിസ്റ്റിന് അംഗീകാരം നൽകുകയായിരുന്നെന്ന് വി.സി പറഞ്ഞു. റാങ്ക് ലിസ്റ്റ് പരിശോധിച്ച് ഒഴിവാക്കേണ്ടവരുണ്ടെങ്കിൽ അവരെ ഒഴിവാക്കും. വിധി പകർപ്പ് ലഭിച്ചതിന് ശേഷം നിയമോപദേശം തേടും. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ പരാതി ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇതില്‍ വ്യക്തത തേടി. നിയമന യോഗ്യത സംബന്ധിച്ച് യുജിയില്‍നിന്നു തന്നെ വ്യക്തത തേടിയെങ്കിലും മറുപടി ലഭിച്ചില്ല. യുജിസി മറുപടി നല്‍കിയിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്രത്തോളം എത്തില്ലായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമന പ്രക്രിയയുമായി മുന്നോട്ടുപോയതെന്നു വിസി പറഞ്ഞു.

ഹൈക്കോടതി വിധി കണ്ണൂര്‍ സര്‍വകലാശാലയെ മാത്രം ബാധിക്കുന്നതല്ല. എല്ലാ സര്‍വകലാശാലകളിലെയും പ്രിന്‍സിപ്പല്‍ നിയമനം, സ്ഥാനക്കയറ്റം എന്നിവയെയൊക്കെ ബാധിക്കുന്ന വിധിയാണ് ഇത്. സര്‍വകലാശാല ഇതില്‍ അപ്പീല്‍ നല്‍കില്ല. നിയമ നടപടികള്‍ക്കായി സര്‍വകലാശാലയ്ക്ക് വലിയ പണച്ചെലവ് ഉണ്ടാവുന്നുണ്ടെന്ന്, ഇതിനു കാരണമായി വിസി പറഞ്ഞു.

അതേസമയം, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കണ്ണൂർ സർവകലാശാല വി.സിയുടെ സുരക്ഷ വർധിപ്പിച്ചു. അതേസമയം, പ്രിയ വർഗീസിന്റെ നിയമന ശിപാർശ റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ കണ്ണൂർ സർവകലാശാല അപ്പീൽ നൽകില്ല. വിധി നടപ്പാക്കുന്നതിൽ കണ്ണൂർ സർവകലാശല നിയമോപദേശം തേടി. വിഷയം ചർച്ച ചെയ്യാൻ അടിയന്തര സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർക്കും.

അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെ നിയമനത്തിന് പ്രിയ വർഗീസ് അയോഗ്യയെന്ന ഹൈക്കോടതി ഉത്തരവ് കണ്ണൂർ സർവകലാശാലയ്ക്ക് കനത്ത തിരിച്ചടിയായി.നിയമന നടപടികൾക്കായുള്ള സ്‌ക്രീനിംഗ്, സെലക്ഷൻ കമ്മിറ്റികൾക്കെതിരായ കോടതിയുടെ രൂക്ഷ വിമർശനവും സർവകലാശാലയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിധിയിലെ തുടർ നടപടികൾ ചർച്ചചെയ്യാൻ അടുത്ത ആഴ്ച ആദ്യം സർവകലാശാല സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കും.

TAGS :

Next Story