പരാതി നൽകുന്നത് ഷാഫി വീഴണമെന്ന് ആഗ്രഹിക്കുന്നവർ, അനാവശ്യമായി കോലിട്ടിളക്കിയാൽ പ്രത്യാഘാതം അനുഭവിക്കും: ഇ.എൻ സുരേഷ് ബാബു
'നേതാക്കളുടെ പെട്ടിയും തൂക്കി അവർ പറയുന്നതും കേട്ട് അഭിപ്രായം പറയുന്നവരല്ല ഞങ്ങൾ'

പാലക്കാട്: ഷാഫി പറമ്പിലിനെതിരായ അധിക്ഷേപവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. ഇന്നലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ അതിൻ്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.
ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അവർ ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും. വ്യക്തിപരമായി ഉയരുന്ന അശ്ശീലങ്ങളെ കുറിച്ച് ചർച്ച ചെയ്യൻ സിപിഎമ്മിന് താത്പര്യമില്ല. നേതാക്കളുടെ പെട്ടിയും തൂക്കി അവർ പറയുന്നതും കേട്ട് അഭിപ്രായം പറയുന്നവരല്ല ഞങ്ങൾ. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഎമ്മെന്നും വ്യക്തതയുള്ള കാര്യങ്ങൾ പറയണമെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.
സതീശൻ്റെ പാർട്ടിയല്ലല്ലോ സിപിഎം. സതീശൻ സ്വപ്ന ലോകത്തിരുന്നാണ് കാര്യങ്ങൾ പറയുന്നത്. സതീശൻ്റെ നെഞ്ചത്ത് രാഹുൽ കയറി. അപ്പോൾ സതീശൻ നടപടി എടുത്തു. സതീശനെതിരെ പുതിയ ഗ്രൂപ്പ് രൂപീകരിച്ച് മുന്നോട്ടു പോകാൻ തീരുമാനിച്ചപ്പോൾ സതീശൻ തിരിച്ചടിച്ചുവെന്നും സുരേഷ് ബാബു പ്രതികരിച്ചു. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നായിരുന്നു സുരേഷ് ബാബു പറഞ്ഞിരുന്നത്.
Adjust Story Font
16

