Quantcast

''റംലയുടെ വീട്ടിൽ പോയത് കത്ത് നൽകാൻ, കൊലയാളി അല്ലെന്ന് തെളിഞ്ഞിട്ടും കുടുക്കാൻ ശ്രമിച്ചു'; തോട്ടപ്പള്ളി കൊലപാതകത്തില്‍ ആളുമാറി അറസ്റ്റ് ചെയ്ത അബൂബക്കറിന്റെ മകന്‍

കേസിൽ ദമ്പതിമാരായ സൈനുലാബ്ദീൻ,അനീഷ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    24 Aug 2025 9:17 AM IST

റംലയുടെ വീട്ടിൽ പോയത് കത്ത് നൽകാൻ, കൊലയാളി അല്ലെന്ന് തെളിഞ്ഞിട്ടും കുടുക്കാൻ ശ്രമിച്ചു; തോട്ടപ്പള്ളി കൊലപാതകത്തില്‍ ആളുമാറി അറസ്റ്റ് ചെയ്ത അബൂബക്കറിന്റെ മകന്‍
X

ആലപ്പുഴ: തോട്ടപ്പള്ളിയിലെ റംലയുടെ കൊലപാതകത്തിൽ പൊലീസിനെതിരെ അറസ്റ്റിലായ മണ്ണഞ്ചേരി സ്വദേശി അബൂബക്കറിന്റെ കുടുംബം . അബൂബക്കർ അല്ല കൊലയാളി എന്ന് തെളിഞ്ഞിട്ടും കുടുക്കാൻ ശ്രമിക്കുന്നു എന്ന് മകൻ റാഷിം ആരോപിച്ചു.

കത്ത് നൽകാനാണ് അബൂബക്കർ റംലയുടെ വീട്ടിൽ പോയത്. ഇതിന്റെ പേരിൽ കൊലപാതകി ആക്കിയെന്നാണ് ആരോപണം.കേസിൽ ദമ്പതിമാരായ സൈനുലാബ്ദീൻ- അനീഷ എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

മുൻപ് മോഷണ കേസിൽ പ്രതിയായ തൃക്കുന്നപ്പുഴ സ്വദേശിയും ഭാര്യയുമാണ് പിടിയിലായത്. കൊല നടന്ന 17 ന് ഇരുവരും ഹംലത്തിന്റെ വീട്ടിലെത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.


TAGS :

Next Story