തിരുവനന്തപുരത്ത് ചന്ദനത്തടികളുമായി മൂന്നുപേർ പിടിയിൽ
ഷൈനിൻ്റെ വീട്ടിലെ കാർ പോർച്ചിൽ കെട്ടിയവെച്ച നിലയിലായിരുന്നു ചന്ദനത്തടികൾ

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് വീട്ടിൽ സൂക്ഷിച്ച 17 കിലോ ചന്ദനത്തടികൾ പിടികൂടി. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശി ഷൈൻ, ചെമ്പൂര് സ്വദേശി ജയകൃഷ്ണൻ , സുഹൃത്ത് അജയ് മോഹൻ എന്നിവരാണ് പിടിയിലായത്.
ഷൈനിന്റെ വീട്ടിലെ കാർ പോർച്ചിൽ കെട്ടിയവെച്ചായിരുന്നു ചന്ദനത്തടികൾ സൂക്ഷിച്ചിരുന്നത്. ആറ്റിങ്ങൽ, പള്ളിക്കൽ, ചിറയിൻകീഴ് മേഖലകളിൽ നിന്നും ചന്ദനത്തടികൾ മലപ്പുറം ജില്ലയിലേക്ക് കൊണ്ട് പോയി വിൽപ്പന നടത്തുകയാണ് ഇവർ. ചന്ദനത്തടികളുടെ മോഷണവും വിൽപനയും നടത്തുന്നുണ്ട്.
Next Story
Adjust Story Font
16

