Quantcast

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്നു പേരെ കാണാനില്ല

മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അൻവർ എന്നിവരെയാണ് കാണാതായത്

MediaOne Logo

Web Desk

  • Published:

    15 May 2022 3:22 AM GMT

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്നു പേരെ കാണാനില്ല
X

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്നു മത്സ്യത്തൊഴിലാളികളെ കാണാനില്ല. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അൻവർ എന്നിവരെയാണ് കാണാതായത്.

ഇന്നലെയാണ് ഇവർ കടലിൽ പോയത്.വിഴിഞ്ഞം പൂവാർ ഭാഗത്തേക്കാണ് ഇവർ പോയിട്ടുള്ളത് എന്നാണ് മത്സ്യത്തൊഴിലാളികൾ നൽകുന്ന വിവരം.ഈ പ്രദേശം കേന്ദ്രീകരിച്ചാണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്.

ഇവർ രാത്രി 11 മണിയോടെ തിരിച്ചെത്തേണ്ടതായിരുന്നു. ഇന്ന് രാവിലെയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. കടൽ പ്രക്ഷുബ്ദമായതിനാൽ സർക്കാറിന്റെ തെരച്ചിൽ ബോട്ടുകളും മറ്റും ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ല എന്നതും വെല്ലുവിളിയാകുന്നുണ്ട്.

TAGS :

Next Story