Quantcast

പുൽപ്പള്ളി സംഘർഷം: മൂന്ന് പേർ കൂടി അറസ്റ്റിൽ

പാക്കം സ്വദേശി പോൾ കാട്ടാനയാക്രമണത്തിൽ മരിച്ചതിനെ തുടർന്നാണ് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Published:

    21 Feb 2024 2:21 PM GMT

Three more people were arrested in the clash in Pulpalli related to wild animal attack
X

വയനാട്: വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട് പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. പാക്കം ഭഗവതിപറമ്പിൽ ബാബു(47), പാടിച്ചിറ മരക്കടവ് ഉറുമ്പിൽകരോട്ട് വീട്ടിൽ ഷെബിൻ തങ്കച്ചൻ(32), പാടിച്ചിറ മരക്കടവ് ഉറുമ്പിൽ കരോട്ട് വീട്ടിൽ ജിതിൻ (20) എന്നിവരെയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

നിയമവിരുദ്ധമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യ വിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. ഇതോടെ അഞ്ച് പേരാണ് സംഭവത്തിൽ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. വനംവകുപ്പിന്റെ വാഹനം തകർത്തതുമായി ബന്ധപ്പെട്ട് പുൽപ്പള്ളി സ്വദേശി വാസു, കുറിച്ചിപറ്റ സ്വദേശി ഷിജു എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പാക്കം സ്വദേശി പോൾ കാട്ടാനയാക്രമണത്തിൽ മരിച്ചതിനെ തുടർന്നാണ് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചത്.



TAGS :

Next Story