Quantcast

തേനിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാനും ബസും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

17 പേർക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Published:

    14 Feb 2025 11:35 AM IST

തേനിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാനും ബസും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു
X

ചെന്നൈ: തമിഴ്നാട് തേനിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് വയസുകാരൻ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. ഹൊസൂർ സ്വദേശികളായ ഗണേശ്, നാഗരാജ്, കൃഷ്ണഗിരി സ്വദേശി സൂര്യ എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയിൽ തേനി ബൈപ്പാസിലായിരുന്നു അപകടം. ബസും വാനും നേർക്ക് നേർ ഇടിക്കുകയായിരുന്നു. അപകടത്തിൽ വാനിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. പരിക്കേറ്റവർ തേനി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്.


TAGS :

Next Story