കരിപ്പൂരിൽ 40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുകളുമായി മൂന്ന് സ്ത്രീകൾ പിടിയിൽ
ബാഗിൽ സൂക്ഷിച്ച 34 കിലോ ഹൈബ്രിഡ് കഞ്ചാവും 15 കിലോ ചോക്ലേറ്റുകളിൽ കലർത്തിയ രാസലഹരിയുമാണ് പിടികൂടിയത്

കോഴിക്കോട്: 40 കോടി രൂപയോളം വിലമതിക്കുന്ന മയക്കുമരുന്നുകളുമായി മൂന്ന് സ്ത്രീകളെ കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ചെന്നൈ സ്വദേശിനി റാബിയത്ത് സൈദു സൈനുദ്ദീൻ, കോയമ്പത്തൂർ സ്വദേശിനെ കവിതാ രാജേഷ് കുമാർ, തൃശ്ശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി തായ്‌ലാൻഡിൽ നിന്ന് എയർ ഏഷ്യ വിമാനത്തിൽ എത്തിയവരിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവും രാസ ലഹരിയും പിടികൂടിയത്. ബാഗിൽ സൂക്ഷിച്ച 34 കിലോ ഹൈബ്രിഡ് കഞ്ചാവും 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റുകളിൽ കലർത്തിയ രാസലഹരിയുമാണ് പിടികൂടിയത്.
Next Story
Adjust Story Font
16

