Quantcast

അങ്കണവാടിയിൽ നിന്ന് വീണ് മൂന്നുവയസുകാരിക്ക് ഗുരുതര പരിക്ക്

സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

MediaOne Logo

Web Desk

  • Published:

    24 Nov 2024 5:06 PM IST

അങ്കണവാടിയിൽ നിന്ന് വീണ് മൂന്നുവയസുകാരിക്ക് ഗുരുതര പരിക്ക്
X

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ അങ്കണവാടിയിൽ നിന്ന് വീണ് മൂന്നുവയസുകാരിയുടെ തലയ്ക്ക് ഗുരുതര പരിക്ക്. മാറനല്ലൂർ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് പരിക്കേറ്റത്. പരിശോധനയിൽ തലയോട്ടിക്കും കഴുത്തിനും പൊട്ടലുള്ളതായി കണ്ടെത്തി.

കുട്ടി വീണ കാര്യം അങ്കണവാടി ജീവനക്കാർ മറച്ചുവെച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയെ ശിശുക്ഷേമ സമിതി സന്ദർശിച്ചു.



TAGS :

Next Story