മലപ്പുറം മുതുകാട് കായലിൽ തോണി മറിഞ്ഞ് യുവാവ് മരിച്ചു
ഇയാള്‍ക്കൊപ്പം കാണാതായ രണ്ട് പേരേ രക്ഷപ്പെടുത്തി

പ്രതീകാത്മക ചിത്രം
മലപ്പുറം: ചങ്ങരംകുളത്തിടുത്ത് മുതുകാട് കായലിൽ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. കല്ലുർമ്മ സ്വദേശി ആഷിക്(23) ആണ് തോണി മറിഞ്ഞ് അപകടത്തിൽ മരിച്ചത്. ഇയാൾക്കൊപ്പം കാണാതായ രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചങ്ങരംകുളം ചിയ്യാനൂർ സ്വദേശികളായ പ്രസാദ് (27), സച്ചിൻ (23) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവർ സഞ്ചരിച്ച തോണി കായലിലേക്ക് മറിയുകയും മൂന്ന് പേരേയും കാണാതാവുകയുമായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ ആദ്യം ഒരാളെ കണ്ടെത്തി. അതിനു ശേഷമാണ് മറ്റ് രണ്ട് പേരേയും കണ്ടെത്തിയത്.
Next Story
Adjust Story Font
16

