Quantcast

തൃക്കാക്കര പീഡനക്കേസ്: ബേപ്പൂർ സി.ഐ സുനുവിനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പരാതിക്കാരിയുടെ ഭർത്താവിന് സുനുവിനോടുള്ള വ്യക്തിവൈരാഗ്യമാണ് പരാതിക്ക് കാരണമെന്നാണ് തൃക്കാക്കര എ.സി.പിയുടെ റിപ്പോർട്ടിൽ പറയുന്നത്.

MediaOne Logo

Web Desk

  • Published:

    4 Jan 2023 11:25 AM IST

തൃക്കാക്കര പീഡനക്കേസ്: ബേപ്പൂർ സി.ഐ സുനുവിനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്
X

കൊച്ചി: തൃക്കാക്കര ബലാത്സംഗക്കേസിൽ ബേപ്പൂർ സി.ഐ സുനുവിനെതിരെ തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്. സുനുവിനെ സർവീസിൽനിന്ന് പിരിച്ചുവിടാൻ നീക്കം നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് ലഭിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ ഭർത്താവിന് സുനുവുമായി വ്യക്തി വൈരാഗ്യമുണ്ടായിരുന്നു, ഭർത്താവിന്റെ സമ്മർദത്തിന് വഴങ്ങിയാണ് യുവതി സുനുവിനെതിരെ പരാതി നൽകിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

സുനു മറ്റു രണ്ട് കേസുകളിലും പ്രതിയാണ്. ഇതിനെ തുടർന്നാണ് അദ്ദേഹത്തെ പിരിച്ചുവിടാൻ ഡി.ജി.പി നടപടി ആരംഭിച്ചത്. സുനുവിനോട് നേരിട്ട് ഹാജരാകാൻ ഡി.ജി.പി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.

TAGS :

Next Story