Quantcast

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; സർക്കാരിന്റെ മദ്യനയം ചർച്ചയാകണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

ഐ.ടി മേഖലയിലെ മദ്യവൽകരണം ഉൾപ്പടെ വിലയിരുത്തപ്പെടണമെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2022-05-11 03:49:55.0

Published:

11 May 2022 3:48 AM GMT

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; സർക്കാരിന്റെ മദ്യനയം ചർച്ചയാകണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി
X

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ മദ്യനയം ചര്‍ച്ചയാകണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. സ്ഥാനാര്‍ത്ഥികളും മുന്നണികളും അവരുടെ നിലപാട് വ്യക്തമാക്കണം. ഐ.ടി മേഖലയിലെ മദ്യവല്‍കരണം ഉള്‍പ്പടെ വിലയിരുത്തപ്പെടണമെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി അറിയിച്ചു.

സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ സംസ്ഥാനത്ത് ഉടനീളം ശക്തമായ പ്രതിഷേധ‌ പരിപാടികളാണ് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി നടത്തി വരുന്നത്. ഈ സാഹചര്യത്തിലാണ് തൃക്കാക്കരയിലും മദ്യനയം ച‍ര്‍ച്ചയാകണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി പറയുന്നത്.

ഐ.ടി മേഖലയിലെ മദ്യവല്‍കരണം തൊഴിലിടങ്ങളില്‍ അരാജകത്വം സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ഐ.ടി മേഖല ഉള്‍പ്പെടുന്ന തൃക്കാക്കരയില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാ‍ര്‍ഥികളും അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് മദ്യവിരുദ്ധ സമിതി വക്താവ് ചാര്‍ലി പോള്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നടത്തിയ പോലെ പ്രത്യക്ഷ ക്യാമ്പയിനുകള്‍ തൃക്കാക്കരയില്‍ ഉണ്ടാകില്ലെന്നും മദ്യവിരുദ്ധ സമിതി വ്യക്തമാക്കി.

TAGS :

Next Story