Quantcast

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു

ഹൈബി ഈഡൻ എം.പിയും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ഒപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-05-09 07:18:44.0

Published:

9 May 2022 6:51 AM GMT

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു
X

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി എഫ് സ്ഥാനാർഥി ഉമാ തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു. ഹൈബി ഈഡൻ എം.പിയും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജെബി മേത്തർ തുടങ്ങിയ ജില്ലയിലെ നേതാക്കള്‍ക്കൊപ്പമെത്തിയാണ് ഉമാതോമസ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

എറണാകുളം കലക്ടറേറ്റിലെ വരണാധികാരിക്ക് മുമ്പാകെ 12 മണിയോടെയാണ് പത്രിക സമർപ്പിച്ചത്. നാല് സെറ്റ് നാമ നിർദേശ പത്രിക ഉമ സമർപ്പിച്ചത്. അലങ്കരിച്ച സൈക്കിൾ റിക്ഷയിൽ പ്രകടനമായിട്ടാണ് ഉമ തോമസ് നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷമപരിശോധന നടക്കുക. എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫ് രാവിലെ 11 മണിയോടെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ഇരുമുന്നണികളിലെയും സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചതോടെ തൃക്കാക്കരയിൽ പ്രചാരണം ചൂട് പിടിച്ചിരിക്കുകയാണ്.പ്രചാരണത്തിന് ആദ്യഘട്ടം പിന്നിടുമ്പോൾ വലിയ വിജയ പ്രതീക്ഷയിലാണ് ഉമ്മ തോമസും യു.ഡി.എഫും.

TAGS :

Next Story