Quantcast

തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഇന്ന് രാജിവെച്ചേക്കും

എൽ.ഡി.എഫും സ്വതന്ത്ര കൗൺസിലർമാരും ചേർന്ന് യു.ഡി.എഫ്. ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിനു പിന്നാലെയാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2023-07-03 03:25:47.0

Published:

3 July 2023 3:15 AM GMT

Thrikkakara Municipality Chairperson Ajitha Thangappan will resign today
X

കൊച്ചി: തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഇന്ന് രാജിവെക്കും. എൽ.ഡി.എഫും സ്വതന്ത്ര കൗൺസിലർമാരും ചേർന്ന് യു.ഡി.എഫ്. ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിനു പിന്നാലെയാണ് തീരുമാനം. സ്തീ സംവരണ സീറ്റായ ചെയർ പേഴ്‌സൺ സ്ഥാനം രണ്ടര വർഷത്തിന് ശേഷം എ ഗ്രൂപ്പിന് നൽകണമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പൻ സ്ഥാനമേറ്റെടുത്തത്. എന്നാൽ ഈ ധാരണ തങ്ങളെ അറിയിച്ചിലെന്ന് ചൂണ്ടികാട്ടിയാണ് സ്വതന്ത്ര കൗൺസിലർമാർ എൽ.ഡി.എഫിനൊപ്പം നിൽക്കാൻ തീരുമാനിച്ചത്.

സ്വതന്ത്ര കൗൺസിലർ ഓമനക്ക് ചെയർ പേഴ്‌സൺ സ്ഥാനം നൽകുകയാണെങ്കിൽ കൂടെ നിൽക്കാമെന്ന ധാരണപ്രകാരമാണ് നാല് സ്വതന്ത്ര കൗൺസിലർമാർ എൽ.ഡി.എഫിലേക്ക് പോയത്. 43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രർ അടക്കം 25 പേരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. നിലവിൽ എൽ.ഡി. എഫിന് 18 കൗൺസിലമാരാണുള്ളത് ഇതിലേക്ക് 4 വിമതർ കൂടി ചേർന്നാൽ അവരുടെ അംഗ ബലം 22 ആകും.

ഇത്തരത്തിൽ ഒരു അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് എൽ.ഡി.എഫ് നീക്കം. നാല് വിമതരും ഈ അവിശ്വാസത്തെ പിന്തുണക്കുമെന്ന് പറഞ്ഞിരുന്നു. ഇങ്ങനനെ ഒരു സാഹചര്യമുണ്ടായാൽ യു.ഡി.എഫിന് ഭരണം നഷ്ടമാവും. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് അജിതയോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്.

സ്വതന്ത്രമ്മാരെ അനുനയിപ്പിക്കാൻ വലിയ രീതിയിലുള്ള ചർച്ചകൾ യു.ഡി.എഫിന്റെ ഭാഗത്ത് നിന്നുണ്ടാവും. സ്വതന്ത്രമ്മാരിൽ ഒരാളെയെങ്കിലും കുടെ നിർത്തിയില്ലെങ്കിൽ രണ്ടര വർഷം പിന്നിടുമ്പോൾ തന്നെ യുഡിഎഫിന് ഭരണം നഷ്ടമാകും.

TAGS :

Next Story