Quantcast

പാർട്ടിക്കാരെ തഴഞ്ഞ് എവിടുന്നോ ഒരാളെ കൊണ്ടുവന്ന് സ്ഥാനാർഥിയാക്കി, ഇതെന്ത് രാഷ്ട്രീയം?: പി.എം.എ സലാം

'ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ല'

MediaOne Logo

Web Desk

  • Updated:

    2022-05-08 03:55:30.0

Published:

8 May 2022 3:22 AM GMT

പാർട്ടിക്കാരെ തഴഞ്ഞ് എവിടുന്നോ ഒരാളെ കൊണ്ടുവന്ന് സ്ഥാനാർഥിയാക്കി, ഇതെന്ത് രാഷ്ട്രീയം?: പി.എം.എ സലാം
X

തൃക്കാക്കര: തൃക്കാക്കരയിൽ കെ റെയിൽ ചർച്ചയാകരുതെന്ന് സിപിഎമ്മിന് നിർബന്ധമുണ്ടെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. പാർട്ടിക്കാരെ തഴഞ്ഞ് എവിടുന്നോ ഒരാളെ കൊണ്ടുവന്ന് സ്ഥാനാർഥിയാക്കുന്നു. ഇതെന്ത് രാഷ്ട്രീയമാണെന്ന് അദ്ദേഹം ചോദിച്ചു.

ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ല. സർക്കാറിന്‍റെ കെ റെയില്‍തീരുമാനം ജനങ്ങളുടെ എതിർപ്പ് ഭയന്നാണ്. കെ റെയിൽ പറഞ്ഞാൽ ജനങ്ങൾ പ്രതികരിക്കുമെന്ന് അവർക്കറിയാം. കിടപ്പാടത്തിൽ നിന്ന് അടിച്ചിറക്കിയിട്ട് ചർച്ചയാകില്ലെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്. പൊലീസിനെയും സഖാക്കളായ ഗുണ്ടകളേയും വെച്ച് പാവപ്പപ്പെട്ട ജനങ്ങളെ അടിച്ചിറക്കുന്നത് കണ്ടവർ എങ്ങനെ എൽഡിഎഫി ന് വോട്ടു നൽകുമെന്ന് അദ്ദേഹം ചോദിച്ചു.

എല്‍.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ മീഡിയവൺ 'എഡിറ്റോറിയലിലെ പ്രതികരണത്തോടാണ് പി.എം.എ സലാമിന്റ മറുപടി.

TAGS :

Next Story