Quantcast

ത്യപ്പൂണിത്തുറ യോഗ സെന്‍റര്‍ പീഡനക്കേസ്; വിചാരണ തുടരാമെന്ന് ഹൈക്കോടതി

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യോഗാ സെന്‍റര്‍ സെക്രട്ടറി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

MediaOne Logo

ijas

  • Updated:

    2021-11-17 14:27:41.0

Published:

17 Nov 2021 2:13 PM GMT

ത്യപ്പൂണിത്തുറ യോഗ സെന്‍റര്‍ പീഡനക്കേസ്; വിചാരണ തുടരാമെന്ന് ഹൈക്കോടതി
X

ത്യപ്പൂണിത്തുറ യോഗ സെന്‍ററില്‍ പെണ്‍കുട്ടികളെ തടഞ്ഞ് വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ തുടരാന്‍ ഹൈക്കോടതി നിര്‍ദേശം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യോഗ സെന്‍റര്‍ സെക്രട്ടറി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. 2017 ല്‍ മീഡിയാവണാണ് യോഗ സെന്‍ററിലെ പീഡനകഥ പുറത്ത് കൊണ്ടുവന്നത്

ഇതര മതത്തിലുള്ളവരെ പ്രണയിച്ചതിന്‍റെ പേരിലാണ് തൃപ്പൂണിത്തുറയിലെ ശിവശക്​തി യോഗ കേന്ദ്രത്തിൽ ഹിന്ദു സമുദായത്തിലെ പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. മീഡിയാവണ്‍ വാര്‍ത്തയെ തുടര്‍ന്ന് നിരവധി പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. യോഗ കേന്ദ്രത്തിലെ ജീവനക്കാരിൽ നിന്ന്​ ശാരീരിക, മാനസിക പീഢനങ്ങളുണ്ടായത്​ സംബന്ധിച്ച്​ കണ്ണൂർ സ്വദേശിനി ശ്വേത നൽകിയ മൊഴിയുടെ അടിസ്​ഥാനത്തിലാണ് ആദ്യം കേസെടുത്തത്.

യോഗ കേന്ദ്രം നടത്തിപ്പുകാരും ജീവനക്കാരുമായ മനോജ്​ ഗുരുജി, സുജിത്​, സ്​മിത, ലക്ഷ്​മി, ശ്രീ​ജേഷ്, മനു​ തുടങ്ങിയവര്‍ കേസിലെ പ്രതികളാണ്. ഇതിനിടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യോഗ കേന്ദ്രം സെക്രട്ടറി മധുസൂധനന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സ്റ്റേ അനുവദിച്ചതോടെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് കേസ് റദ്ദാക്കണമെന്ന ഹരജി തള്ളി കോടതി ഉത്തരവുണ്ടായത്. ഹൈക്കോടതിയുടെ പരിഗണനയില്‍ നിരവധി ഹരജികള്‍ ഇതുവായി ബന്ധപ്പെട്ട് എത്തിയിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് അന്വേഷണം നടത്തിയതെന്നും മാസങ്ങളോളം പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ചെ കേസാണിതെന്നും ഹൈക്കോടതി വ്യക്തമാക്കി. എത്രയും വേഗം കേസില്‍ വിചാരണ ആരംഭിക്കണമെന്നും നിര്‍ദേശം നല്‍കി.

(ത്യപ്പൂണിത്തുറ യോഗ സെന്‍റര്‍ പീഡനക്കേസിനെ കുറിച്ച് മീഡിയവണ്‍ നല്‍കിയ വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍)

Summary: The High Court has directed to continue the trial in the case of detention and torture of girls at the Thrippunithura Yoga Center.

TAGS :

Next Story