Quantcast

തൃശൂര്‍ പൂരം; പരാതികള്‍ ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി

വിഷയത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-04-21 11:17:06.0

Published:

21 April 2024 3:54 PM IST

Thrissur Pooram 2024
X

തൃശൂര്‍: പൂരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പരാതികള്‍ ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ ദിവസം അവിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം.

തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഈ വിഷയത്തില്‍ ഇടപ്പെടുന്നതില്‍ സര്‍ക്കാരിന് പരിമിതികള്‍ ഉണ്ട്. വിഷയത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തുവന്നു. രണ്ട് മന്ത്രിമാര്‍ ഉണ്ടായിരുന്ന സമയത്താണ് ഇത്തരം സംഭവം ഉണ്ടായത്. കമ്മീഷണര്‍ക്ക് തെറ്റ് പറ്റിയതായി സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. കമ്മീഷണര്‍ സര്‍ക്കാരിന്റെ സ്വന്തം ആളല്ലെ എന്നും സതീശന്‍ ചോദിച്ചു.

TAGS :

Next Story