Quantcast

മഴയില്ലെങ്കില്‍ ഇന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തുമെന്ന് ജില്ലാ കലക്ടര്‍

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടത്തിനോട് അനുമതി തേടിയിരുന്നു

MediaOne Logo

Web Desk

  • Published:

    20 May 2022 1:46 AM GMT

മഴയില്ലെങ്കില്‍ ഇന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തുമെന്ന് ജില്ലാ കലക്ടര്‍
X

തൃശൂര്‍: കാലാവസ്ഥ അനുകൂലമായാൽ ഇന്ന് ഉച്ചക്ക് 2 മണിക്ക് തൃശൂർ പൂരം വെടിക്കെട്ട് നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടത്തിനോട് അനുമതി തേടിയിരുന്നു. പകൽ മഴ ഒഴിഞ്ഞു നിൽക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വങ്ങൾ. തൃശൂർ പൂരത്തോടനുബന്ധിച്ച് ഈ മാസം 11ന് പുലർച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മഴ മൂലം രണ്ടു തവണ മാറ്റിവയ്ക്കുകയായിരുന്നു.

വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന തേക്കിൻകാട് മൈതാനത്ത് പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കരിമരുന്ന് പൂർണമായും പൊട്ടിച്ച് തീർക്കുക എന്നതാണ് പ്രായോഗികമായി ചെയ്യാൻ കഴിയുക. അതിനുള്ള സൌകര്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും റവന്യൂ മന്ത്രി കെ.രാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗുണ്ട്, ഓലപ്പടക്കം, കുഴിമിന്നൽ, അമിട്ട് എന്നിങ്ങനെ വെടിക്കൊപ്പുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 10 പൊലീസുകാർ വീതം ഡ്യുട്ടിയിലുണ്ട്. വെടിക്കെട്ട് പുരയുടെ 100 മീറ്റർ പരിധിയിൽ ആളുകൾക്ക് പ്രവേശനമില്ല.



TAGS :

Next Story