Quantcast

ഇന്നും നാളെയും കേരളത്തില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഒക്ടോബര്‍ 25 മുതല്‍ 27 വരെ കേരളത്തില്‍ വ്യാപകമായി ഇടി മിന്നാലോട് കൂടിയ മഴ തുടരാനും സാധ്യതയുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-10-23 11:02:51.0

Published:

23 Oct 2021 10:50 AM GMT

ഇന്നും നാളെയും കേരളത്തില്‍  ഇടിയോട് കൂടിയ മഴക്ക് സാധ്യത:  കേന്ദ്ര കാലാവസ്ഥ വകുപ്പ്
X

ഇന്നും നാളെയും കേരളത്തില്‍ വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപെട്ട ചക്രവാത ചുഴി നിലവില്‍ ലക്ഷദ്വീപിനു സമീപമാണ്. ഇതാണ് ഇന്നും നാളെയും കേരളത്തില്‍ വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴക്ക് കാരണമാകുക.

തുലാവര്‍ഷത്തിന്റെ മുന്നോടിയായി ബംഗാള്‍ ഉത്കടലിലും തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കന്‍ കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബര്‍ 25 മുതല്‍ 27 വരെ കേരളത്തില്‍ വ്യാപകമായി ഇടി മിന്നാലോട് കൂടിയ മഴ തുടരാനും സാധ്യതയുണ്ട്. ഒക്ടോബര്‍ 26 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ഇടുക്കിയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഇടിയോടു കൂടിയ മഴയാണ് അനുഭവപ്പെടുന്നത്. ജില്ലയില്‍ ഓറഞ്ച് ഇന്ന് അലര്‍ട്ടാണ്. തൊടുപുഴ നഗരത്തില്‍ വെള്ളം കയറി. ഇടുക്കി ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് 78 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്കെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. ഉരുള്‍പൊട്ടലുണ്ടായ കൊക്കയാര്‍ വാസയോഗ്യമല്ല. പ്രദേശവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കിയതായും കലക്ടര്‍ പറഞ്ഞു.

TAGS :

Next Story