വീട്ടുമുറ്റത്ത് പുലി; മണ്ണാർക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങി
നേരത്തെയും പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി സ്ഥിരീകരിച്ചിരുന്നു

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ആനമൂളിയിൽ പുലയിറങ്ങി. പ്രദേശവാസിയായ നിസാമിന്റെ വീട്ടുമുറ്റത്ത് പുലി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
നേരത്തെയും പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി സ്ഥിരീകരിച്ചിരുന്നു. മേഖലയിൽ കടുവയെ കണ്ടതായും നാട്ടുകാർ പറഞ്ഞിരുന്നു. നായയെ പിടിക്കാനെത്തിയതാണ് പുലിയെന്നാണ് സംശയം. തെരുവുനായ്ക്കളുടെ എണ്ണത്തിലുണ്ടാകുന്ന വർധവും പ്രദേശത്ത് നിരന്തരമായി പുലിയിറങ്ങുന്നതും പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
watch video:
Next Story
Adjust Story Font
16

