'നാട മുറിക്കാൻ കത്രികയില്ല, പ്രതിപക്ഷ ഉപനേതാവിന് പകരം ഉഷണനാവ്'; തിരൂരങ്ങാടി നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാതെ മടങ്ങി കുഞ്ഞാലിക്കുട്ടി
ഇന്നലെ രാവിലെ ചെമ്മാട് നടന്ന പരിപാടിയിലാണ് സംഭവം

Photo| Special Arrangement
തിരൂരങ്ങാടി: കോടികൾ മുടക്കി നിർമ്മിച്ച തിരൂരങ്ങാടി നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം നാടമുറിക്കാൻ കത്രികയില്ലാതെ കോമഡിയായി മാറി. ഇന്നലെ രാവിലെ ചെമ്മാട് നടന്ന പരിപാടിയിലാണ് സംഭവം. ഉദ്ഘാടകനെ കുറിച്ചുള്ള വിശേഷണത്തിൽ ഗുരുതരമായ തെറ്റും സംഭവിച്ചു.
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. ഉദ്ഘാടകത്തനായി നാട കെട്ടി നിർത്തുകയും എൽഇഡി സ്ക്രീനോട് കൂടിയ വേദിയും തയാറാക്കി നിർത്തുകയും ചെയ്തിരുന്നു. എന്നാൽ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും സംഘവും എത്തിയപ്പോഴാകട്ടെ നാട മുറിക്കാൻ കത്രികയുണ്ടായിരുന്നില്ല. സംഘാടകർ പരസ്പരം പരിചാരിയപ്പോഴേക്കും കത്രികയ്ക്കായി കുറച്ചുനേരം കാത്തുനിന്ന ഇവർ പരിപാടി നടക്കുന്ന വേദിയിലേക്ക് നീങ്ങി.
അവിടെ എത്തിയപ്പോഴാകട്ടെ അതിനെക്കാൾ വലിയ അമളിയാണ് ശ്രദ്ധയിൽപ്പെട്ടത്. സ്റ്റേജിലെ എൽഇഡി വാളിൽ പ്രതിപക്ഷ ഉപനേതാവ് എന്നതിന് പകരം പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശേഷണമാകട്ടെ 'ഉഷണനാവ്' എന്നായിരുന്നു. നേരത്തെത്തന്നെ തീരുമാനിച്ച പരിപാടിയുടെ ഉദ്ഘാടനത്തിന്റെ പ്രചാരണങ്ങൾ ഗംഭീരമായാണ് നടത്തിയത്. പത്രങ്ങളിൽ പരസ്യം, അനൗൺസ്മെന്റ്, കൂടാതെ ഗാനമേളയും ഒരുക്കിയിരുന്നു.
Adjust Story Font
16

