Quantcast

വയനാട് ഡിസിസി പ്രസിഡന്റായി ടി.ജെ ഐസക് ചുമതലയേറ്റു

കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ഉൾപ്പെടെ പങ്കെടുത്ത ഡിസിസി യോഗത്തിലാണ് സ്ഥാനം ഏറ്റെടുത്തത്

MediaOne Logo

Web Desk

  • Published:

    26 Sept 2025 6:58 PM IST

വയനാട് ഡിസിസി പ്രസിഡന്റായി ടി.ജെ ഐസക് ചുമതലയേറ്റു
X

വയനാട്: വയനാട് ഡിസിസി പ്രസിഡണ്ടായി അഡ്വക്കേറ്റ് ടി.ജെ ഐസക് ചുമതലയേറ്റു. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ഉൾപ്പെടെ പങ്കെടുത്ത ഡിസിസി യോഗത്തിലാണ് സ്ഥാനം ഏറ്റെടുത്തത്. പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് ടി.ജെ ഐസക് പറഞ്ഞു.

കോൺഗ്രസിനകത്തെ സംഘടന പ്രശ്‌നങ്ങൾക്കൊടുവിലാണ് ഡിസിസി പ്രസിഡണ്ട് ആയിരുന്ന എൻ.ഡി അപ്പച്ചൻ രാജി വെച്ചതും പുതിയ പ്രസിഡണ്ടായി ടി.ജെ ഐസക്കിനെ തീരുമാനിച്ചതും. എന്നാൽ ഈ തീരുമാനത്തിൽ പാർട്ടിക്കകത്തുതന്നെ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. എഐസിസി മെമ്പർ ആയാണ് അപ്പച്ചൻ പുതിയ ചുമതല. പാർട്ടി ഏൽപിച്ച ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ സന്തോഷം ഉണ്ടെന്ന് അപ്പച്ചൻ പ്രതികരിച്ചു.

സംഘടനക്ക് അകത്ത് നിലവിൽ യാതൊരു പ്രശ്‌നങ്ങളിമില്ലെന്നും എല്ലാവരെയും ഒരുമിച്ചു കൊണ്ട് പോകുമെന്നുമായിരുന്നു പുതിയ ഡിസിസി പ്രസിഡണ്ട് ടി.ജെ ഐസകിന്റെ പ്രതികരണം. ഇന്ന് നടന്ന ഡിസിസി യോഗത്തിലാണ് ടി.ജെ ഐസക് ഡിസിസി അധ്യക്ഷനായി ചുമതലയേറ്റത്.

കഴിഞ്ഞ കുറേ നാളുകളായി കോൺഗ്രസ് നേരിടുന്ന ഗ്രൂപ്പ് പ്രശ്‌നങ്ങളും, വിവാദങ്ങളും പുതിയ പ്രസിഡന്റിലൂടെ എങ്ങനെ പരിഹരിക്കാൻ ആകും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

TAGS :

Next Story