Quantcast

ടി.കെ ഫാറൂഖ് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി; വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, എം.കെ മുഹമ്മദലി ഉപാധ്യക്ഷന്‍മാര്‍

സംഘടനാ ആസ്ഥാനമായ കോഴിക്കോട് ഹിറാ സെന്ററില്‍ ചേര്‍ന്ന കൂടിയാലോചനാ സമിതിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

MediaOne Logo

Web Desk

  • Published:

    4 Jun 2023 8:24 PM IST

TK Farooq Jamaat-e-Islami State General Secretary VT Abdullakoya Thangal and MK Muhammadali Vice Presidents
X

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ടി.കെ ഫാറൂഖിനെ തെരഞ്ഞെടുത്തു. വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, എം.കെ മുഹമ്മദലി എന്നിവരാണ് പുതിയ സംസ്ഥാന അസിസ്റ്റന്റ് അമീറുമാര്‍. സംസ്ഥാന സെക്രട്ടറിമാരായി ശിഹാബ് പൂക്കോട്ടുര്‍, അബ്ദുല്‍ ഹകീം നദ്‌വി, പി.വി റഹ്മാബി, ടി.ശാക്കിര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

സംഘടനാ ആസ്ഥാനമായ കോഴിക്കോട് ഹിറാ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന മജ്‌ലിസ് ശൂറ (കൂടിയാലോചനാ സമിതി)യാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. നാല് വര്‍ഷമാണ് പ്രവര്‍ത്തന കാലയളവ്.

എം.ഐ അബ്ദുല്‍ അസീസ്, ടി.മുഹമ്മദ് വേളം, വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, ശിഹാബ് പൂക്കോട്ടൂര്‍, ഡോ. അബ്ദുസ്സലാം വാണിയമ്പലം, കെ.എ ഷഫീഖ്, കെ.മുഹമ്മദ് നജീബ്, ഡോ.കൂട്ടില്‍ മുഹമ്മദലി, പി.ഐ നൗഷാദ്, ഡോ.നഹാസ് മാള, അബ്ദുല്‍ ഹകീം നദ്‌വി, ടി.കെ ഫാറൂഖ്, പി.വി റഹ്മാബി, എം.കെ മുഹമ്മദലി, ഹമീദ് വാണിയമ്പലം, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ടി.ശാക്കിര്‍, പി.റുക്‌സാന, സി.ദാവൂദ്, സാജിദ പി.ടി.പി, ജമാല്‍ പാനായിക്കുളം, പി.എം സാലിഹ്, എന്‍.എം അബ്ദുര്‍റഹ്മാന്‍, വി.കെ അലി എന്നിവരാണ് പുതിയ സംസ്ഥാന കൂടിയാലോചനാ സമിതി അംഗങ്ങള്‍.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി.ആരിഫലി, കേരള അമീര്‍ പി.മുജീബ് റഹ്മാന്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

TAGS :

Next Story