പ്രവാചക സ്മരണയിൽ ഇന്ന് നബിദിനം
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിന റാലികളും, വിവിധ കലാപരിപാടികളും നടക്കും

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിന റാലികളും, വിവിധ കലാപരിപാടികളും നടക്കും.
പ്രവാചകൻ മുഹമ്മദ് നബിയുടെ 1500ാം ജന്മദിനമാണ് ഇന്ന് വിശ്വാസികൾ കൊണ്ടാടുന്നത്. ആരാധാനാലയങ്ങൾ, മദ്രസകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതാലങ്കാരം, നടത്തിയും, കൊടിതോരണങ്ങളും ഒരുക്കിയുമാണ് നബിദിനം വിശ്വാസികൾ വർണാഭമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിനത്തോട് അനുബന്ധിച്ച് റാലികളും, വിവിധ പരിപാടികളും നടന്നു. മലപ്പുറം മഅ്ദിൻ അക്കാദമിയും സുന്നി സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച നബിദിന സ്‌നേഹറാലിയിൽ മഅ്ദിൻ അക്കാഡമി ചെയർമാൻ ഇബ്രാഹിം ഖലീൽ അൽ ബുഖാരി നബിദിന സന്ദേശം നൽകി.
സർവർക്കും ഗുണം ചെയ്യുന്നവരാണ് ഉത്തമ മനുഷ്യരെന്ന പ്രവാചക ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നബിദിന സന്ദേശത്തിൽ പറഞ്ഞു. പള്ളികളിൽ പ്രഭാത നിസ്‌കാര ശേഷം മൗലിദ് സദസ്സുകളും മദ്രസകൾ കേന്ദ്രീകരിച്ച് ഘോഷയാത്രകളും സംഘടിപ്പിക്കുതോടൊപ്പം,അന്നദാനവും, മധുര പലഹാരങ്ങളുടെ വിതരണവും ഉണ്ടാകും.
Adjust Story Font
16

