Quantcast

സ്‌നേഹവും ഒരുമയും പങ്കുവെച്ച് ഇന്ന് തിരുവോണം

മുണ്ടക്കൈ ദുരന്തത്തിന്റെ അതിജീവന ഓർമകളുമായാണ് ഇത്തവണ മലയാളി ഓണം ആഘോഷിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-09-15 03:16:09.0

Published:

15 Sept 2024 6:22 AM IST

Today Onam celebration
X

കോഴിക്കോട്: സ്‌നേഹവും ഒത്തൊരുമയും പങ്കുവെച്ച് ഇന്ന് തിരുവോണം. വലിയ ഒരു ദുരന്തത്തിന് മുന്നിലാണ് ഇത്തവണ ഓണമെത്തുന്നത്. പക്ഷേ അതിജീവനത്തിന്റെ പാതയിൽ ഓണമാഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ.

ചിങ്ങമെത്തിയപ്പോൾ തന്നെ പ്രകൃതിയും ഓണത്തിനായി ഒരുങ്ങി. തുമ്പ പോലെ ചിരിതൂകുന്ന തിരുവോണ നാളിനായുള്ള കാത്തിരിപ്പ്. കുഞ്ഞുകുസൃതികളുടെ മനോഹാരിത. ഇതര സംസ്ഥാന പൂക്കൾക്ക് പുറമെ നാട്ടിൽ പലയിടത്തും പൂക്കൃഷി കണ്ടു. അവിടെയെല്ലാം കുഞ്ഞികൈകളുമെത്തി...

ഇത്തവണ അത്തം മുതൽ പല ദിവസങ്ങളിലും മഴ നനഞ്ഞ ഓണക്കാലമായിരുന്നു. തിരുവോണനാളിനായി ഏറ്റവും കൂടുതൽ കാത്തിരുന്നതും കുട്ടികൾ തന്നെ. വലിയ ദുരന്തത്തിന്റെ വേദനയിലാണെങ്കിലും ഓണം ആഘോഷിക്കാതിരിക്കാൻ കഴിയില്ലല്ലോ...എല്ലാവർക്കും ഓണാശംസകൾ.

TAGS :

Next Story