മയക്കുവെടി വെക്കാനായില്ല; ദൗത്യം ഇന്നത്തേക്ക് നിർത്തി, പ്രതിസന്ധിയായത് ആന ഉൾവനത്തിലേക്ക് കടന്നത്
ആനയെ മയക്കുവെടിവെക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ദൗത്യസംഘത്തെ തടഞ്ഞു

മാനന്തവാടി: വയനാട് മാനന്തവാടിയിൽ അജീഷിന്റെ ജീവനെടുത്ത കാട്ടാനക്കായുള്ള ഇന്നത്തെ തെരച്ചിൽ നിർത്തിവെച്ചു. കാട്ടാനയെ ഇന്നും മയക്കുവെടിവെക്കാനായില്ല.
ആനയെ മയക്കുവെടിവെക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ദൗത്യസംഘത്തെ തടഞ്ഞു. മണ്ണുണ്ടിയിൽ പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കബനിയിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപയെയും നാട്ടുകാർ ഉപരോധിക്കുകയാണ്.
ദൗത്യസംഘം ആനക്ക് തൊട്ടടുത്തെത്തിയെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാൽ വെടിവക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. ആനയെ മയക്കുവെടി വക്കാനുള്ള ദൗത്യം നാളെ വീണ്ടും തുടരും.
അതേസമയം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന് നാട്ടുകാര്‍ യാത്രാമൊഴിയേകി. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. നൂറുകണക്കിനാളുകൾ വിലാപയാത്രയിൽ പങ്കുചേർന്നു. വന്യമൃഗശല്യം പരിഹരിക്കുന്നതിൽ സർക്കാർ പൂർണ പരാജയമെന്ന് സംസ്കാര ശുശ്രൂഷക്ക് നേതൃത്വം നൽകിയ മാനന്തവാടി ബിഷപ്പ് മാർ ജോസ് പെരുന്നേടം വിമർശിച്ചു.
Watch Video Report
Adjust Story Font
16

