തൂക്ക വഴിപാടിനിടെ താഴെ വീണു കുഞ്ഞിന് പരിക്കേറ്റ സംഭവം; പൊലീസ് സ്വമേധയ കേസെടുത്തു
പത്തു മാസം പ്രായമുള്ള കുഞ്ഞാണു മൂന്നാള്‍ പൊക്കത്തില്‍നിന്നു വഴിപാട് നടത്തിയയാളുടെ കൈയില്‍നിന്നു തെറിച്ചു താഴെവീണത്

വഴിപാടിന്‍റെ ദൃശ്യങ്ങള്‍
പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ തൂക്ക വഴിപാടിനിടെ കുഞ്ഞ് താഴെവീണ് പരിക്കേറ്റ സംഭവത്തിൽ അടൂർ പൊലീസ് സ്വമേധയ കേസ് എടുത്തു. തൂക്കവില്ലിലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതിചേർത്തു. ഇയാളുടെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിന് വീണു പരിക്കേറ്റത് എന്ന് എഫ്.ഐ.ആറിൽ പറയുന്നു.
പത്തു മാസം പ്രായമുള്ള കുഞ്ഞാണു മൂന്നാള്‍ പൊക്കത്തില്‍നിന്നു വഴിപാട് നടത്തിയയാളുടെ കൈയില്‍നിന്നു തെറിച്ചു താഴെവീണത്. തൂക്കുവില്ല് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നതിനിടെയായിരുന്നു അപകടം. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കൾ വഴിപാടായാണ് തൂക്കം നടത്തുന്നത്. പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല.
അതേസമയം, സംഭവത്തില്‍ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്. കമ്മിഷൻ ചെയർമാൻ ജില്ലാ ശിശു സംരക്ഷണ സമിതിയോടാണ് നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Adjust Story Font
16

