കേരളത്തിന്റെ വികസനത്തിൽ ടൂറിസത്തിന് പ്രധാന പങ്ക്: മുഖ്യമന്ത്രി
'സംസ്ഥാനത്തിന്റെ ഉത്തരവാദിത്ത ടൂറിസം ആഗോള തലത്തിൽ പ്രശംസ നേടിയിട്ടുണ്ട്'.

Photo| Special Arrangement
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിൽ വിനോദസഞ്ചാര മേഖലയ്ക്ക് പ്രധാന പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശീയരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിനോദ സഞ്ചാര ആശയങ്ങൾക്ക് മുൻഗണന നൽകുമെന്നും ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് അദ്ദേഹം പറഞ്ഞു.
2025ലെ ലോക ടൂറിസം ദിനത്തിൽ തുല്യത, പ്രതിരോധശേഷി, സുസ്ഥിരത എന്നിവ വളർത്തിയെടുക്കുന്ന യാത്രകളെയാണ് നമ്മൾ ആഘോഷിക്കേണ്ടത്. ഓരോ യാത്രയും നമ്മുടെ പരിസ്ഥിതി, സംസ്കാരം, സമൂഹങ്ങൾ എന്നിവയെ പരിപോഷിപ്പിക്കുകയും അനുഭവങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഉത്തരവാദിത്തമുളള ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
'ടൂറിസവും സുസ്ഥിര വികസനവും എന്നതാണ് ഈ വർഷത്തെ ടൂറിസം ദിനത്തിന്റെ ആശയം. കമ്യൂണിറ്റി ടൂറിസം എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് എൽഡിഎഫ് സർക്കാർ ടൂറിസം മേഖലയിൽ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഓരോ മേഖലയുടെയും ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ കണക്കിലെടുത്താണ് പദ്ധതികൾ രൂപകൽപന ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഉത്തരവാദിത്ത ടൂറിസം ആഗോള തലത്തിൽ പ്രശംസ നേടിയിട്ടുണ്ട്'- മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ വിദേശ വിനോദ സഞ്ചാരികളുടെ വരവിലും ആഭ്യന്തര ടൂറിസം മേഖലയിലും കാര്യമായ വളർച്ചയുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16

