Quantcast

സൂംബ വിവാദം: വിദ്യാലയങ്ങളിൽ വിഭാഗീയത ഉണ്ടാക്കരുത്- കെഎൻഎം

സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ മതപണ്ഡിതൻമാരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്നും കെഎൻഎം പ്രസിഡന്റ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-06-29 10:48:50.0

Published:

29 Jun 2025 4:00 PM IST

Wayanad Rehabilitation: KNM will construct 50 houses
X

കോഴിക്കോട്: പൊതുസമൂഹത്തിൽ വർഗീയതക്കും വിഭാഗീയതക്കും തിരികൊളുത്തുന്ന പ്രസ്താവനകളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി. വർഗീയത കത്തിക്കുന്നവർക്ക് അത് അണക്കാൻ കഴിയില്ലെന്ന് തിരിച്ചറിയണം. വിദ്യാഭ്യാസരംഗത്ത് നിലനിൽക്കുന്ന പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന വിവാദങ്ങൾക്ക് തിരികൊളുത്തുന്നത് കരുതിയിരിക്കണമെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു. കെഎൻഎ സംസ്ഥാന പ്രവർത്തക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂംബ വിവാദത്തിന്റെ മറവിൽ പൊതുവിദ്യാലയങ്ങളിലെ കൂട്ടികൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ കരുതിയിരിക്കണം. മതപണ്ഡിതൻമാർ പക്വതയോടെ സംസാരിക്കാൻ പഠിക്കണം. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ മതപണ്ഡിതൻമാരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്നും കെഎൻഎം പ്രസിഡന്റ് പറഞ്ഞു.

ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് വോട്ടർപട്ടികയുടെ സൂക്ഷമ പരിശോധനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ സംശയങ്ങൾ പരിഹരിക്കണം. വോട്ടർ പട്ടിക പരിശോധനക്ക് നിലവിൽ സ്വീകരിക്കുന്ന രേഖകൾക്ക് പുറമെ പൗരത്വം ചോദ്യം ചെയ്യുന്ന ഇടപെടൽ സംശയമുണ്ടാക്കുന്നതാണ്. എൻആർസിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെ പിൻവാങ്ങിയ സർക്കാർ തന്ത്രപരമായി രാജ്യത്തെ പൗരൻമാരെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു.

TAGS :

Next Story