Quantcast

ടി.പി ചന്ദ്രശേഖരൻ കൊലക്കേസ്: മൂന്ന് പ്രതികൾക്ക് ശിക്ഷാ ഇളവിന് സർക്കാർ നീക്കം

കത്തിന്റെ പകർപ്പ് മീഡിയവണിന്‌

MediaOne Logo

Web Desk

  • Updated:

    2024-06-22 02:30:33.0

Published:

22 Jun 2024 7:39 AM IST

TP Chandrasekaran murder case,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,ടി.പി വധക്കേസ്,പ്രതികള്‍ക്ക് ശിക്ഷാഇളവ്,ടി.പി വധം,
X

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് നീക്കം. ടി.കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനാണ് സർക്കാർ നീക്കം. ഇതിനായി കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പൊലീസ് റിപ്പോർട്ട് തേടി.

കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ജയിലിൽ കഴിയുന്ന പ്രതികൾക്ക് ശിക്ഷ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മാർഗനിർദേശം നിലവിലുണ്ട്. ഇതുപയോഗപ്പെടുത്തിക്കൊണ്ടാണ് ടി.പി വധക്കേസിലെ കൊലയാളി സംഘത്തിലെ മൂന്ന് പേർക്ക് ശിക്ഷ നൽകാനുള്ള നീക്കം ആരംഭിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരുടെ പട്ടിക ജയിൽ ഉപദേശക സമിതി തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിലാണ് ടി.പി കേസിലെ മൂന്ന് പ്രതികളുടെയും പേര് ഉൾപ്പെട്ടിട്ടുള്ളത്.തുടർച്ചയായി 20 വർഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വിധിച്ചവരാണ് ഈ മൂന്ന് പ്രതികളും.

സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപരമായും രാഷ്ടീയപരമായും നേരിടുമെന്ന് ടി.പിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ മീഡിയവണിനോട് പറഞ്ഞു. ശിക്ഷ ഇളവ് നൽകരുതെന്ന കോടതി തീരുമാനത്തിന് സർക്കാർ പുല്ലു വില കൽപ്പിക്കുകയാണെന്നും കെ.കെ രമ പറഞ്ഞു.

ടി.പി.വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള സർക്കാർ നീക്കം പ്രതികൾ സർക്കാരിന് എത്രത്തോളം പ്രിയപ്പെട്ടവരെന്ന് തെളിയിക്കുന്നതാണെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കേസിൽ സർക്കാർ തുടക്കം മുതൽ പ്രതികൾക്കൊപ്പമാണെന്നും തിരുവഞ്ചൂർ പറഞ്ഞു.


TAGS :

Next Story