ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് 20 ദിവസത്തെ പരോൾ
ടി.പി കേസിലെ പ്രതികൾക്ക് പരോളിന് ജയിൽ ഡിഐജി പണം വാങ്ങിയെന്ന പരാതി കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്

കോഴിക്കോട്: ടി.പി കേസ് പ്രതി ടി.കെ രജീഷിന് പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിന് ജയിൽ ഡിഐജി കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് പുതിയൊരാൾക്കു കൂടി പരോൾ ലഭിക്കുനനത്. കൊടും ക്രിമിനലുകളെ പണം മേടിച്ച് സർക്കാർ പരോൾ നൽകുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആരോപിച്ചു.
ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ നാലാംപ്രതി രജീഷിന് 20 ദിവസത്തെ പരോളാണ് ജയിൽവകുപ്പ് അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന രജീഷിന് 3 മാസത്തിനിടെ കിട്ടുന്ന രണ്ടാമത്തെ പരോളാണ്. ടി.പി കേസ് പ്രതി കൊടി സുനി ഉൾപ്പെടെചുള്ളവർക്ക് പരോൾ അനുവദിക്കാൻ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ജയിൽ ഡിഐജി എം.കെ വിനോദ് കുമാറിനെതിരെ വിജിലൻസ് കേസെടുത്തിരുന്നു. ഈ പശ്ചാത്തലത്തിൽ രജീഷിൻ്റെ പരോളിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
30 മാസത്തെ പരോൾ കഴിഞ്ഞ് സെപ്റ്റംബറിൽ ജയിലിലെത്തിയ രജീഷ് ഒന്നരമാസമായി ആയുർവേദ ചികിത്സയിലായിരുന്നു. അത് കഴിയുമ്പോഴേക്കും പുതിയ പരോളും ലഭിച്ചു. കൊടി സുനിക്ക് ഏഴുമാസത്തിനിടെ 60 ദിവസമാണ് പരോൾ ലഭിച്ചത്.
Adjust Story Font
16

