Quantcast

ടിപി വധക്കേസ്; കേരളത്തിന് പുറത്ത് നിന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം സർക്കാർ നിരസിച്ചു

സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന കോടോത്ത് ശ്രീധരന്‍ നായര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തിന് പുറത്തുനിന്നും പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവുമായി രമ കോടതിയെ സമീപിച്ചത്

MediaOne Logo

ijas

  • Updated:

    2021-12-17 15:00:22.0

Published:

17 Dec 2021 2:24 PM GMT

ടിപി വധക്കേസ്; കേരളത്തിന് പുറത്ത് നിന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം സർക്കാർ നിരസിച്ചു
X

ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ കേരളത്തിന് പുറത്ത് നിന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന കെ.കെ.രമയുടെ ആവശ്യം സർക്കാർ നിരസിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടർമാരുടെ പാനൽ നിർദേശിക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ടന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. കെ.കെ രമക്കും പ്രോസിക്യൂട്ടർമാരെ നിർദേശിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സർക്കാർ നിർദേശം കോടതി രേഖപ്പെടുത്തി.

സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന കോടോത്ത് ശ്രീധരന്‍ നായര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തിന് പുറത്തുനിന്നും പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവുമായി രമ കോടതിയെ സമീപിച്ചത്. നിയമനത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story