ശബരിമല സ്വർണക്കൊള്ള; പത്മകുമാർ കുറ്റക്കാരനാണെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ടി.പി രാമകൃഷ്ണൻ
കുറ്റവാളിയാണെങ്കിൽ ശിക്ഷ ഏറ്റുവാങ്ങട്ടെയെന്നും രാമകൃഷ്ണൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എ.പത്മകുമാർ കുറ്റക്കാരനാണെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ . കുറ്റവാളിയാണെങ്കിൽ ശിക്ഷ ഏറ്റുവാങ്ങട്ടെയെന്നും രാമകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽ സ്ഥാനത്ത് തുടരുന്നത് നീതി ബോധത്തിന് ചേർന്നതല്ല. വിഷയത്തിൽ ദീപ ദാസ് മുൻഷി, കെ. സുധാകരൻ എന്നിവർ അതിജീവിതക്കൊപ്പം നിന്നില്ലെന്നും രാമകൃഷ്ണൻ ആരോപിച്ചു.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജുവിന്‍റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. ദേവസ്വം ബോർഡ് അംഗങ്ങളുടെ നിർദ്ദേശപ്രകാരമാണ് സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തു വിടാൻ നടപടികൾ സ്വീകരിച്ചത് എന്നായിരുന്നു ബൈജുവിന്‍റെ വാദം.
തട്ടിപ്പിൽ പങ്കില്ലെന്നും ബൈജു വാദിച്ചിരുന്നു. ബൈജുവിന് ജാമ്യം നൽകുന്നതിനെ പ്രത്യേക അന്വേഷണസംഘം എതിർക്കുകയാണ് ഉണ്ടായത്. ഇടപാടുമായി ബന്ധപ്പെട്ട് അന്നത്തെ കൂടുതൽ ഉദ്യോഗസ്ഥരിൽ നിന്ന് എസ് ഐ ടി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Adjust Story Font
16

