Quantcast

‘വിപ്ലവഗാനം പാടാൻ ആവശ്യപ്പെട്ടിട്ടില്ല’; കടയ്ക്കൽ ക്ഷേത്ര വിവാദത്തിൽ വിശദീകരണവുമായി വ്യാപാരികൾ

‘ആരാധകരുടെ ആവശ്യപ്രകാരമാണ് സിപിഎം പ്രചാരണ ഗാനങ്ങൾ പാടിയത്’

MediaOne Logo

Web Desk

  • Published:

    16 March 2025 9:32 AM IST

kadakkal
X

കൊല്ലം: കടയ്ക്കൽ ദേവീക്ഷേത്രത്തിലെ സംഗീത പരിപാടിക്കിടെയുണ്ടായ വിവാദത്തിൽ വിശദീകരണവുമായി വ്യാപാരി വ്യവസായി സമിതി. അലോഷിയുടെ പരിപാടിയിൽ വിപ്ലവഗാനം പാടാൻ വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടിട്ടില്ലെന്ന് കടയ്ക്കൽ ഏരിയാ പ്രസിഡന്റ് അനിൽ മടത്തറ മീഡിയവണിനോട് പറഞ്ഞു. ആരാധകരുടെ ആവശ്യപ്രകാരമാണ് സിപിഎം പ്രചാരണ ഗാനങ്ങൾ പാടിയത്.

വ്യാപാരി വ്യവസായി സമിതി പരിപാടി സ്പോൺസർ ചെയ്യുക മാത്രമാണ് ചെയ്തത്. സംഗീത പരിപാടിയെ രാഷ്ട്രീയ സ്വഭാവത്തിൽ മോശമായി ചിത്രീകരിച്ചത് ശരിയല്ലെന്നും അനിൽ മടത്തറ പറഞ്ഞു.

പരിപാടി എത്തരത്തിൽ നടത്തണമെന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട കമ്മിറ്റിയാണ്. വിപ്ലവഗാനങ്ങൾ പാടിയതിൽ വിവാദം സൃഷ്ടിക്കേണ്ട ആവശ്യമില്ല. ഇതിനു മുമ്പും അലോഷി ഇത്തരത്തിലുള്ള ഗാനങ്ങൾ കടയ്ക്കലിൽ പാടിയിട്ടുണ്ട്. മറ്റു കലാകാരന്മാരും ഇത്തരത്തിലുള്ള പരിപാടികൾ ക്ഷേത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകം അവതരിപ്പിച്ചിരുന്നു. കെപിസിസി സാഹിതിയുടെ നേതൃത്വത്തിൽ നാടകവും അരങ്ങേറി. വിപ്ലവഗാനത്തെ പാട്ടായി മാത്രം കാണണം. കാണികൾ ആവശ്യപ്പെട്ട മറ്റു പാട്ടുകളും അലോഷി പാടിയിരുന്നുവെന്നും അനിൽ മടത്തറ വ്യക്തമാക്കി.

TAGS :

Next Story