താമരശ്ശേരി ചുരത്തിലെ ഗതാഗത തടസം നീക്കി; വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി
ചൊവ്വാഴ്ച രാത്രിയാണ് ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം പാറയും മണ്ണും റോഡിലേക്ക് ഇടിഞ്ഞുവീണത്

കോഴിക്കോട്: മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.
ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങൾ കടത്തി വിട്ടതിന് ശേഷം ചുരത്തിൽ ഗതാഗത നിരോധനം തുടരുമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു.
ഇന്നലെ രാത്രിയാണ് ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം പാറയും മണ്ണും ഇടിഞ്ഞുവീണത്. റോഡിലേക്ക് ഇടിഞ്ഞു വീണ മണ്ണും പാറയും പൂർണമായി നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 20 മണിക്കൂറിലധികമാണ് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടത്.
Next Story
Adjust Story Font
16

