വീടിന് സമീപം കളിക്കുന്നതിനിടെ അപകടം; പില്ലർ കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടി വെള്ളം നിറഞ്ഞ പില്ലർ കുഴിയിൽ വീണത്

പാലക്കാട്: മുണ്ടൂരിൽ വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. മുണ്ടൂർ സ്വദേശികളായ ജഗദീഷ്–തുളസി ദമ്പതികളുടെ മകൾ അനുശ്രീയാണ് മരിച്ചത്.വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടി വെള്ളം നിറഞ്ഞ പില്ലർ കുഴിയിൽ വീണത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Next Story
Adjust Story Font
16

