Quantcast

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് അപകടം: രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

അപകടത്തിന് കാരണമായ മിനി കൂപ്പർ കാർ ഓടിച്ചിരുന്ന ഡ്രൈവർ സുഹൈൽ സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Updated:

    2026-10-11 02:16:01

Published:

11 Oct 2026 7:26 AM IST

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് അപകടം: രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
X

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിൽ സ്കൂട്ടറിൽ കാറിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിലേക്ക് മിനികൂപ്പർ കാർ ഇടിച്ചുകയറുകയായിരുന്നു. കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ഇജാസ്, ഗോപിക, ദേവിക എന്നിവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള ചായക്കടയിൽ ചായ കുടിച്ച ശേഷം അത്താണി ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അമിതവേഗതയിൽ വന്ന മിനികൂപ്പർ കാർ ഇവരുടെ വാഹനത്തിന് പിറകിൽ ഇടിക്കുകയായിരുന്നു. മൂന്ന് പേരും തൽക്ഷണം മരിച്ചു.

മരിച്ച മൂന്ന് പേരും തൃക്കാക്കര സുക്കോയ എന്ന ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ്. ഇജാസ് കർണാടക സ്വദേശിയും ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്. നാട്ടുകാരാണ് കാർ ഡ്രൈവറെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഡ്രൈവർ ലഹരിയിൽ ആയിരുന്നുവെന്നും രാത്രികാലങ്ങളിൽ ഈ റോഡിൽ വാഹനങ്ങളുടെ മത്സരയോട്ടം പതിവാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ഗോപികയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലും ഇജാസിന്റെയും ദേവികയുടെയും മൃതദേഹം ആലുവ സിഎ ആശുപത്രിയിലുമാണ്.

TAGS :

Next Story