Quantcast

മന്ത്രിമാരെ പഠിപ്പിക്കാൻ ടൈംടേബിൾ റെഡി; അധ്യാപകരായെത്തുന്നത് മുൻ കാബിനറ്റ് സെക്രട്ടറി അടക്കം പ്രമുഖര്‍

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനത്തിൽ ഭരണ ചട്ടക്കൂടുകൾ മുതൽ സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ വരെ മന്ത്രിമാർക്ക് പാഠ്യ വിഷയങ്ങളാവും

MediaOne Logo

Web Desk

  • Updated:

    2021-09-18 02:46:02.0

Published:

18 Sept 2021 8:12 AM IST

മന്ത്രിമാരെ പഠിപ്പിക്കാൻ ടൈംടേബിൾ റെഡി; അധ്യാപകരായെത്തുന്നത് മുൻ കാബിനറ്റ് സെക്രട്ടറി അടക്കം പ്രമുഖര്‍
X

മന്ത്രിമാരുടെ പരിശീലനക്കളരിക്കുള്ള ടൈം ടേബിൾ റെഡിയായി. ഭരണ ചട്ടക്കൂട്, ദുരന്ത സമയങ്ങളിലെ നേതൃത്വം, ഫണ്ടിംഗ് ഏജൻസികൾ, സോഷ്യൽ മീഡിയയിലെ ചതിക്കുഴികളും അവസരങ്ങളും എന്നിങ്ങനെ പത്ത് വിഷയങ്ങളിലാവും പഠനം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ ഈ മാസം 20 മുതൽ മൂന്ന് ദിവസമാണ് അടവുകൾ പഠിക്കാൻ മന്ത്രിമാർ എത്തുക. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖർ മുതൽ ഇൻഫോസിസ് സഹസ്ഥാപകൻ ആയ എസ്.ഡി ഷിബുലാൽ വരെ മന്ത്രിമാരെ പാഠങ്ങൾ പഠിപ്പിക്കാനെത്തും.

ഭരണസംവിധാനത്തെ കുറിച്ചുള്ള മുൻ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖറിന്‍റെ ക്ലാസോടുകൂടിയാണ് തുടക്കം .യു.എൻ ദുരന്തനിവാരണ മേധാവിയായ ഡോക്ടർ മുരളി തുമ്മാരക്കുടി ദുരന്ത കാലത്ത് നേതൃത്വം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മന്ത്രിമാരെ പഠിപ്പിക്കും. മന്ത്രിമാരുടെ പ്രകടനം ഉയർത്താനുള്ള അടവുകൾ ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി ഷിബുലാൽ പകർന്നു നൽകും.

ഫണ്ടിംഗ് ഏജൻസികളെ കുറിച്ച് മുൻ വേൾഡ് ബാങ്ക് പ്രതിനിധിയും സംസ്ഥാന സർക്കാരിന്‍റെ ഉപദേശകയുമായിരുന്ന ഡോ. ഗീത ക്ലാസുകൾ നയിക്കും. കഴിഞ്ഞതവണ വിവാദമായ സ്പ്രിംഗ്ലർ പോലുള്ള ഇടപാടുകളുടെ ഭാഗമാകുമ്പോൾ ഈ പഠനം മന്ത്രിമാർക്ക് ഉപകരിക്കുമോ എന്ന് കാത്തിരുന്നു കാണാം.

പദ്ധതികൾ നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികൾ പഠിപ്പിക്കാനുള്ള ചുമതല നീതി ആയോഗ് സി.ഇ.ഒ അമിതാബ് കാന്തിനാണ്. പുതിയ കാലത്തെ അഭിമുഖീകരിക്കാനാണ് സോഷ്യൽ മീഡിയയിലെ ചതിക്കുഴികളും അവസരങ്ങളും എന്ന വിഷയത്തിലുള്ള പഠനം.

TAGS :

Next Story