Quantcast

അനന്യയുടെ പങ്കാളിയെയും മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി പാലാരിവട്ടത്തെ സുഹൃത്തിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ജിജുവിനെ കണ്ടെത്തുന്നത്

MediaOne Logo

ijas

  • Updated:

    2021-07-23 11:13:40.0

Published:

23 July 2021 11:10 AM GMT

അനന്യയുടെ പങ്കാളിയെയും മരിച്ച നിലയില്‍ കണ്ടെത്തി
X

ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയും മരിച്ച നിലയില്‍. അനന്യയുടെ സുഹൃത്തും പങ്കാളിയുമായ ജിജു ഗിരിജാ രാജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചി പാലാരിവട്ടത്തെ സുഹൃത്തിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ജിജുവിനെ കണ്ടെത്തിയത്. അനന്യയുടെ മരണത്തോടെ ജിജു വലിയ മാനസിക വിഷമം നേരിട്ടിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. പോലീസിന്‍റെ പ്രാഥമിക നിഗമനത്തിലും മനോവിഷമമാണ് മരണത്തിന് കാരണമാണെന്നാണ് വിശദീകരിക്കുന്നത്.

കഴിഞ്ഞദിവസമാണ് അനന്യയെ കൊച്ചിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കഴുത്തിൽ കുരുക്ക് മുറുകിയുണ്ടായ പാട് ഒഴിച്ച് മറ്റ് പരിക്കുകൾ അനന്യയുടെ ദേഹത്ത് ഉണ്ടായിരുന്നില്ല. ഒരു വർഷം മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് അനന്യ പരസ്യമായി പറഞ്ഞിരുന്നു. രക്തസ്രാവമടക്കം വലിയതോതിൽ ശാരീരിക പ്രശ്നങ്ങൾ നേരിടുന്നതും വെളിപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയാ പിഴവ് സ്ഥിരീകരിക്കുന്നതിന് ചികിൽസാ രേഖകൾ കൂടി പരിശോധിക്കണമെന്ന് പോലീസ് പറഞ്ഞു. അതെ സമയം അനന്യയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം അനന്യയുടെ മൃതദേഹം പെരുമൺ മുണ്ടക്കൽ സെന്‍റ് ജോസഫ്സ് പള്ളിയില്‍ സംസ്കരിച്ചു.


TAGS :

Next Story