Quantcast

കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ചികിത്സാപിഴവ്: ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു

വെള്ളറക്കാട് സ്വദേശി ഇല്യാസാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    17 Oct 2025 2:35 PM IST

കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ചികിത്സാപിഴവ്: ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു
X

Photo|Special Arrangement

തൃശ്ശൂർ: കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവാവ് മരിച്ചു. വെള്ളറക്കാട് സ്വദേശി ഇല്യാസാണ് മരിച്ചത്. ഹെർണിയ രോഗത്തെ തുടർന്നുള്ള ശസ്ത്രക്രിയക്കിടെ ആയിരുന്നു മരണം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഇട്ടിമാണി മെമോറിയൽ ആശുപത്രിക്കെതിരെയാണ് ആരോപണം.

ഇന്നലെ വൈകിട്ട് മൂന്നരയോടുകൂടിയാണ് ശസ്ത്രക്രിയ നടന്നത്. രാത്രി 8:30ഓടു കൂടിയാണ് ഇല്യാസിന്റെ മരണവിവരം ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. അനസ്‌തേഷ്യ നൽകിയതിലെ പിഴവാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് ആരോപണം. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ ബഹളം വെച്ചതോടെ ആശുപത്രിയിൽ സംഘർഷം ഉടലെടുത്തു. തന്റെ പിഴവുമൂലം ആണ് മരണം സംഭവിച്ചത് എന്ന് ഡോക്ടർ വിജയൻ നായർ എഴുതി നൽകിയത്തോടെ ആണ് സംഘർഷം അവസാനിച്ചത്.

അതേസമയം, ആശുപത്രിയിൽ അടിയന്തരസൗകര്യങ്ങൾ ഇല്ല എന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ശസ്ത്രക്രിയ നടത്തിയ മുറി ഉൾപ്പെടെയുള്ള പല സ്ഥലങ്ങളും ശോചനീയാവസ്ഥയിലാണ്. പല മരുന്നുകളും കാലാവധി തീർന്നതാണെന്നും ബന്ധുക്കൾ ആരംഭിച്ചു. സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം തുടങ്ങി

TAGS :

Next Story