തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപിഴവെന്ന് ആരോപണം; രോഗി ഗുരുതരാവസ്ഥയിലെന്ന് ബന്ധുക്കൾ
ഒരു കോടി രൂപ ചെലവുള്ള കാൻസർ ട്രീറ്റ്‌മെന്റ് പരാജയപ്പെട്ടെന്നാണ് ആരോപണം

ഇടുക്കി: ഇടുക്കി തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് എന്ന് ആരോപണം. തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിൽ എതിരെയാണ് പരാതി. ഒരു കോടി രൂപ ചിലവുള്ള കാൻസർ ട്രീറ്റ്മെൻറ് പരാജയപ്പെട്ടുവെന്നും ടിൽ തെറാപ്പിക്ക് വിധേയയായ കണ്ണൂർ സ്വദേശിനി ഗുരുതരാവസ്ഥയിലാണെന്നും ബന്ധുക്കൾ ആരോപിച്ചു.
60 ശതമാനം രോഗ ശമനം ഉറപ്പ് നൽകിയതിന് ശേഷമാണ് ചികിത്സയ്ക്ക് വിധേയമായതെന്നും എന്നാൽ പരാജയപ്പെടുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. കൂടാതെ രോഗിയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപെട്ടതായും ബന്ധുക്കൾ പറഞ്ഞു.
കാൻസറിനായുള്ള അത്യാധുനിക ചികിത്സാ രീതിയാണ് ടിൽ തെറാപ്പി. സംഭവത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
Next Story
Adjust Story Font
16

