Quantcast

കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ കാറിന് മേൽ മരംവീണ് അപകടം; യാത്രക്കാരിൽ ഒരാൾ മരിച്ചു

നേര്യമംഗലം വില്ലാഞ്ചിറയിലാണ് അപകടം ഉണ്ടായത്

MediaOne Logo

Web Desk

  • Updated:

    2024-06-24 10:55:19.0

Published:

24 Jun 2024 4:03 PM IST

kochi_accident
X

കൊച്ചി: കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ കാറിന് മേല്‍ മരം വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശി ജോസഫാണ് മരിച്ചത്. നേര്യമംഗലം വില്ലാഞ്ചിറയിലായിരുന്നു അപകടം. ജോസഫിന്‍റെ ഭാര്യ, മകള്‍, മകളുടെ ഭര്‍ത്താവ് എന്നിവരടക്കം ഒരു കുടുംബത്തിലെ നാലുപേരാണ് കാറിലുണ്ടായിരുന്നത്.

കാറിനകത്ത് കുടുങ്ങിക്കിടന്ന യാത്രക്കാരെ ഫയര്‍ഫോഴ്സും പൊലീസും ചേർന്ന് പുറത്തെടുത്തിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഇവരെ കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതമായി പരിക്കേറ്റ ജോസഫ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

രാജകുമാരി സ്വദേശികളായ ജോബി, ജോബിയുടെ ഭാര്യ അ‍ഞ്ജു എന്നിവരാണ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വലിയ മരത്തിന്റെ കടഭാഗമാണ് കാറിന് മുകളിൽ പതിച്ചത്. കാർ പൂർണ്ണമായി മരത്തിനടിയിൽ പെട്ട് തകർന്നു. മണിക്കൂറുകൾനീണ്ട ശ്രമത്തിനൊടുവിലാണ് യാത്രക്കാരെ പുറത്തെടുക്കാനായത്.

ഈ മരത്തിന്റെ ഭാഗം കാറിന് മുമ്പിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസിലേക്കും വീണിരുന്നു. ബസ് ഭാഗികമായി തകർന്നെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. .രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്. ഇതുവഴിയുള്ള ഗതാഗതം പൂർണ്ണായി നിലച്ചു.

TAGS :

Next Story