അട്ടമല ഏറാട്ടുകുണ്ടിൽ നിന്ന് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബം സുരക്ഷിതം
വെള്ളച്ചാട്ടത്തിന് താഴെനിന്നാണ് കുടുംബത്തെ കണ്ടെത്തിയത്

വയനാട്: അട്ടമല ഏറാട്ടുകുണ്ടിൽ നിന്ന് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബം സുരക്ഷിതം. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെനിന്നാണ് കുടുംബത്തെ കണ്ടെത്തിയത്. വനം വകുപ്പും പോലീസും പട്ടികവർഗ്ഗ വകുപ്പും ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നു. നിലമ്പൂർ വനമേഖല കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ, ഭാര്യ ലക്ഷ്മി എന്ന ശാന്ത, ഇളയ ആൺകുട്ടി എന്നിവരെ ആണ് തിരികെ എത്തിച്ചത്. വനമേഖലയിലേക്ക് പോകുമ്പോൾ എട്ടുമാസം ഗർഭിണിയായിരുന്നു ലക്ഷ്മി. ശിശു പ്രസവത്തിൽ മരിച്ചതായി പറയുന്നു.
Next Story
Adjust Story Font
16

