Quantcast

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എൻ രാധാകൃഷ്ണൻ, സംസ്ഥാന വക്താവ് ടി പി സിന്ധുമോൾ ഉൾപ്പെടെയുള്ളവർ പട്ടികയിലുണ്ട്

MediaOne Logo

Web Desk

  • Published:

    7 May 2022 12:52 AM GMT

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും
X

എറണാകുളം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. സ്ഥാനാർത്ഥിയാക്കാൻ പരിഗണിക്കേണ്ടവരുടെ പട്ടിക ദേശീയ നേതൃത്വത്തിന് നേരത്തെ കൈ മാറിയിരുന്നു. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എൻ രാധാകൃഷ്ണൻ, സംസ്ഥാന വക്താവ് ടി പി സിന്ധുമോൾ ഉൾപ്പെടെയുള്ളവർ പട്ടികയിലുണ്ട്. തൃക്കാക്കരയിൽ സ്വീകരിക്കേണ്ട പ്രചാരണ തന്ത്രങ്ങൾ കോഴിക്കോട് ചേർന്ന കോർ കമ്മറ്റി യോഗം ചർച്ച ചെയ്തു. മുതിർന്ന നേതാക്കളെ പ്രചാരണ ചുമതല ഏല്പിക്കാനും തീരുമാനമായി.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പോരാളികളായ യുഡിഎഫും എൽഡിഎഫും മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി കഴിഞ്ഞു. സ്ഥാനാർഥിയുടെ അഭാവത്തിലും വീടുകൾ തോറും കയറി ഇറങ്ങി വോട്ട് അഭ്യർത്ഥിക്കുന്നുണ്ട് താഴെത്തട്ടിലെ പ്രവർത്തകർ. ഒരുപടി മുൻപേ ഓടുന്ന യുഡിഎഫിനൊപ്പം എത്താൻ എൽഡിഎഫും ശ്രമിക്കുന്നുണ്ട്. സാമുദായിക വോട്ടുകൾ ഉറപ്പിക്കുന്ന കൂട്ടത്തിൽ സാംസ്കാരിക മേഖലകളിൽ ഉള്ളവരെയും സ്ഥാനാർത്ഥികൾ നേരിൽ കാണും.

TAGS :

Next Story