Quantcast

4000-5000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജോ ജോസഫ് ജയിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി

''പ്രീ പോൾ സർവേയേക്കാൾ കൂടുതൽ വോട്ട് കിട്ടിയെന്ന് പോസ്റ്റ് പോൾ സർവേയിൽ കാണാനായി. എൽഡിഎഫിന്റെ കണക്കുകളിൽ പെടാത്ത വോട്ടുകളും കിട്ടും''

MediaOne Logo

Web Desk

  • Updated:

    2022-06-02 12:16:23.0

Published:

2 Jun 2022 9:59 AM GMT

4000-5000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജോ ജോസഫ് ജയിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി
X

കൊച്ചി: 4000 മുതൽ 5000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് ജയിക്കുമെന്ന് സിപിഎം ഏറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പറഞ്ഞു. ബൂത്ത് അടിസ്ഥാനത്തിൽ കൃത്യമായ കണക്കുകൾ ശേഖരിച്ചതിൽനിന്നാണ് എൽഡിഎഫ് വിജയം വ്യക്തമാവുന്നത്. മതന്യൂനപക്ഷങ്ങളുടെ വോട്ടുകളും ലഭിച്ചിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രീ പോൾ സർവേയേക്കാൾ കൂടുതൽ വോട്ട് കിട്ടിയെന്ന് പോസ്റ്റ് പോൾ സർവേയിൽ കാണാനായി. എൽഡിഎഫിന്റെ കണക്കുകളിൽ പെടാത്ത വോട്ടുകളും കിട്ടും. ഇടത് പ്രൊഫൈലുകൾ വ്യക്തിപരമായി ആക്ഷേപിക്കുന്നുവെന്ന ഉമാ തോമസിന്റെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം 5000-8000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് ജയിക്കുമെന്ന് ജില്ലാ കൺവീനർ ഡൊമനിക് പ്രസന്റേഷൻ അവകാശപ്പെട്ടു. പോളിങ് ശതമാനം കുറഞ്ഞതിനാൽ കഴിഞ്ഞ വർഷത്തേക്കാൾ ഭൂരിപക്ഷം കുറയും. എങ്കിലും 8000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.



TAGS :

Next Story