Quantcast

'പാർട്ടി വിരുദ്ധ പ്രവർത്തനം': എൻ.കെ സുധീറിനെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കി

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ അന്‍വറിന്‍റെ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന നേതാവാണ് സുധീര്‍

MediaOne Logo

Web Desk

  • Updated:

    2025-07-01 14:44:16.0

Published:

1 July 2025 6:37 PM IST

പാർട്ടി വിരുദ്ധ പ്രവർത്തനം: എൻ.കെ സുധീറിനെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കി
X

മലപ്പുറം: തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി അൻവർ അറിയിച്ചു. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ അന്‍വറിന്‍റെ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നയാളാണ് സുധീര്‍.

മുൻ എഐസിസി അംഗം കൂടിയാണ് എൻ.കെ സുധീർ. കെപിസിസി സെക്രട്ടറി സ്ഥാനവും ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആൾ ഇന്ത്യ തൃണമൂൽ കോൺക്രസ്സ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷ കാലയളവിലേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി അറിയിക്കുന്നു.

പി.വി അൻവർ

(സംസ്ഥാന കൺവീനർ ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള)

TAGS :

Next Story