Quantcast

സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിക്ക് മര്‍ദനം; പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

പ്രതി പ്രതീഷും ഭാര്യയും ഒളിവിലാണ്

MediaOne Logo

Web Desk

  • Published:

    17 Feb 2022 6:27 AM IST

സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിക്ക് മര്‍ദനം; പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
X

എറണാകുളം തൃപ്പൂണിത്തുറയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരിക്ക് നേരെ ഉണ്ടായ ക്രൂര മർദനത്തിൽ തൃപ്പൂണിത്തുറ സ്വദേശി സതീശിനായി തെരച്ചിൽ ഊർജിതമാക്കി പോലീസ്. പ്രത്യേക സംഘത്തിനെ നിയോഗിച്ചാണ് അന്വേഷണം. സതീഷിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതോടെ ഇയാളും, ഭാര്യയും ഒളിവിലാണ്. കടയിലെ ഫോണിലേക്ക് വിളിച്ച സതീശന്റെ കോൾ ഭാര്യ സവിതക്ക് നൽകിയില്ല എന്നാരോപിച്ചായിരുന്നു മർദനം.

തൃപ്പൂണിത്തുറ പുതിയകാവ് സ്വദേശി സിജിക്കാണ് മർദനമേറ്റത്. പോലീസ് വേണ്ടവിധത്തിൽ ഇടപെട്ടിലെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാൽ കേസെടുക്കുന്നതില്‍‌ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.

TAGS :

Next Story